വിവാദ വിഷയങ്ങള്‍ക്ക് മറുപടിയുമായി കോടിയേരിയുടെ ഫേയ്‌സ്ബുക്ക് ലൈവ്; സൈബര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്‌ സിപിഎം

ശബരിമല, വയല്‍ക്കിളി തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കൊടിയേരി എത്തിയത്
വിവാദ വിഷയങ്ങള്‍ക്ക് മറുപടിയുമായി കോടിയേരിയുടെ ഫേയ്‌സ്ബുക്ക് ലൈവ്; സൈബര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്‌ സിപിഎം

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍ മീഡിയയെ പ്രധാന പ്രചാരണ മേഖലയാക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടികള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് സിപിഎം സൈബര്‍ പ്രചാരണത്തിന് തുടക്കമിട്ടത്. ശബരിമല, വയല്‍ക്കിളി തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കൊടിയേരി എത്തിയത്. 

സോഷ്യല്‍ മീഡിയാ ഇടപെടല്‍ പുതിയ വിപ്ലവമെന്ന് വിശേഷിപ്പിച്ചായിരുന്നു കോടിയേരിയുടെ ലൈവ്. അര മണിക്കൂറില്‍ അധികം നീണ്ട ലൈവില്‍ കമന്റുകളായി വരുന്ന ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിക്കുകയല്ലാതെ സിപിഎമ്മിന് ഗൂഡ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു. ബൈപ്പാസ് നിര്‍മാണത്തിനെതിരേ കീഴാറ്റൂരില്‍ വയല്‍ കിളികള്‍ നടത്തിയ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് നന്ദി പറയാനും നേതാവ് മറന്നില്ല. 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈബര്‍ ഇടങ്ങളുടെ പ്രസക്തി മനസിലാക്കിയാണ് ഇത്തവണ നേരത്തെ തന്നെ സിപിഎം പ്രചാരണം തുടങ്ങിയത്.2014 മുതല്‍ ബിജെപി ഓണ്‍ലൈന്‍ പ്രചാരണത്തില്‍ മുന്നിലാണെന്ന വിലയിരുത്തല്‍ നീക്കത്തിന് പിന്നിലുണ്ട്. ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ ഉണ്ടെങ്കിലും കൂടുതല്‍ വിപുലമാക്കാനാണ് ഇത്തവണത്തെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com