കോഴിക്കോട് മൂന്നാം തവണയും എംകെ രാഘന്‍; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുല്ലപ്പള്ളി; എതിരാളി മുഹമ്മദ് റിയാസ് ?

ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്
കോഴിക്കോട് മൂന്നാം തവണയും എംകെ രാഘന്‍; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുല്ലപ്പള്ളി; എതിരാളി മുഹമ്മദ് റിയാസ് ?

കോഴിക്കോട്: ലോകസഭാ തെരഞ്ഞടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിറ്റിംഗ് എംപി എം.കെ.രാഘവന്‍ വീണ്ടും മത്സരിക്കും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.  മൂന്നാം തവണയും അവസരം നല്‍കുമ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 

2009ലാണ് എംകെ രാഘവന്‍ ആദ്യമായി കോഴിക്കോട് സീറ്റില്‍ മത്സരിച്ചത്. എതിരാളി മുഹമ്മദ് റിയാസിനോട് 838 വോട്ടുകള്‍ക്കായിരുന്നു വിജയം. 2014ല്‍ രണ്ടാം ഊഴത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എവിജയരാഘവനായിരുന്നു എംകെ രാഘവന്റെ എതിരാളി. 16883 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് രണ്ടാം വട്ടം രാഘവന്‍ ജയിച്ചത്. 2019ലെ മൂന്നാം ഊഴത്തില്‍ രാഘവനെ നേരിടാന്‍ വീണ്ടും മുഹമ്മദ് റിയാസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com