ചെറുപ്പം മുതല്‍ മകളെ പീഡിപ്പിച്ചു; എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ് 

ചെറുപ്പം മുതല്‍ മകളെ പീഡിപ്പിച്ചു; എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ് 

മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും

ആലപ്പുഴ: മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. കുട്ടിയുടെ ആരോഗ്യം വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണവും നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് വിധിയില്‍ പ്രത്യേക നിര്‍ദ്ദേശവും നല്‍കി. ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശനാണ് വിധി പറഞ്ഞത്.

ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടക്കാതിരുന്നാല്‍ രണ്ടുവര്‍ഷം അധിക തടവും അനുഭവിക്കണം. പ്രതിക്ക് ബോംബെയിലായിരുന്നു ജോലി. അവിടെ കുടുംബത്തോടൊപ്പം താമസമായിരുന്നു. പ്രതിക്കും ഭാര്യയ്ക്കും എയ്ഡ്‌സ്  പിടിപെടുകയും ഭാര്യ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടില്‍ വന്ന് മക്കള്‍ക്കൊപ്പമായിരുന്നു ഇയാളുടെ താമസം.

2013 ല്‍ 19 വയസ് പ്രായമുണ്ടായിരുന്ന മകള്‍, അങ്കണവാടി വര്‍ക്കറോടാണ് അച്ഛന്‍ വളരെ ചെറുപ്പം മുതല്‍ തന്നെ പീഡിപ്പിക്കുന്ന വിവരം ആദ്യം പറയുന്നത്.  അങ്കണവാടി വര്‍ക്കര്‍ ജില്ല കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്ററെ ഇത് അറിയിക്കുകയും അവര്‍ ചെങ്ങന്നൂര്‍ പൊലീസിന് വിവരം നല്‍കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com