മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കണം: ഹൈക്കോടതി

മൂന്നാര്‍ പഞ്ചായത്ത് നടത്തിവന്ന വിവാദനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കണം: ഹൈക്കോടതി


കൊച്ചി: മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്ത് നടത്തിവന്ന വിവാദനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. നിര്‍മ്മാണത്തിനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എംവൈ ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണം അനധികൃതമാണെന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2010ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ്. എസ് രാജേന്ദ്രനടക്കം അഞ്ച് പേരാണ് എതിര്‍ക്ഷികള്‍. പഞ്ചായത്ത് പ്രസിഡന്റ് കറുപ്പ് സ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍ കോണ്‍ട്രാക്ടര്‍ ചിക്കു എന്നിവരാണ് എതിര്‍ കക്ഷികള്‍. 

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനുള്‍പ്പെടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന് അനുകൂലമായി നിലപാട് എടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ ദേവികുളം സബ് കളക്്ടര്‍ രേണുരാജ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും, ഇത് തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞെന്നും സബ്കളക്ടര്‍ രേണുരാജ് സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥലത്തെത്തിയ സബ്കളക്ടറോട് എംഎല്‍എ അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com