വാലന്റൈന്‍സ് ഡേയില്‍ യുവ ഐഎഎസുകാര്‍ക്ക് പ്രണയസാഫല്യം 

കര്‍ണാടയിലെ ശ്രദ്ധേയരായ രണ്ട് യുവ ഐ.എ.എസ്സുകാരുടെ പ്രണയത്തിന് പ്രണയദിനത്തില്‍ സാഫല്യം
വാലന്റൈന്‍സ് ഡേയില്‍ യുവ ഐഎഎസുകാര്‍ക്ക് പ്രണയസാഫല്യം 

കോഴിക്കോട്: കര്‍ണാടയിലെ ശ്രദ്ധേയരായ രണ്ട് യുവ ഐ.എ.എസ്സുകാരുടെ പ്രണയത്തിന് പ്രണയദിനത്തില്‍ സാഫല്യം. കര്‍ണാടക ദാവങ്കരെ ജില്ലാപഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ കോഴിക്കോട്ടുകാരി അശ്വതിയും വിശാഖപട്ടണം സ്വദേശിയായ ദാവങ്കരെ കളക്ടര്‍ ഡോ.ബഗാഡി ഗൗതമുമാണ് വിവാഹത്തിനായി പ്രണയദിനം തെരഞ്ഞെടുത്തത്. കോഴിക്കോട്ട് വച്ചായിരുന്നു വിവാഹം.

കര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹത്തിന് അശ്വതിയുടെ ബാച്ചിലെ  11 കളക്ടര്‍മാരക്കം 16 ഐ.എ.എസ്സുകാര്‍ എത്തിയിരുന്നു.

2013 മുതല്‍ അശ്വതി കര്‍ണാടകത്തിലാണ് ജോലിചെയ്യുന്നതെങ്കിലും 2016ലാണ് ദാവങ്കരെ ജില്ലാപഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീറായി ചുമതലയേറ്റെടുത്തത്. ഗൗതം ഒരുമാസം മുന്‍പാണ് ഇവിടെ കളക്ടറായി വന്നത്. 2013 ഐ.എ.എസ് ബാച്ചുകാരിയാണ് അശ്വതി. 2009 ബാച്ചുകാരനാണ് ഗൗതം. 

ദാവങ്കരെയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ അശ്വതിയുടെ ഇടപെടല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അശ്വതിയുടെ ഇടപെടലിനെ അഭിനന്ദിച്ചിരുന്നു. 

അഭിഭാഷകനും ചരിത്രകാരനമുയ ചേവായൂര്‍ കാവുനഗര്‍ ഹര്‍ഷത്തില്‍ ടി.ബി.സെലുരാജാണ് അശ്വതിയുടെ പിതാവ്. അമ്മ കെ.എ. പുഷ്പ സെലുരാജ് വാണിജ്യ നികുതിവകുപ്പില്‍ ഡെപ്പ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം വിശാലാക്ഷി നഗറില്‍ ബഗാഡി കൃഷ്ണ റാവുവിന്റെയും ബഗാഡി പാര്‍വതിയുടേയും മകനാണ് ഡോ.ബഗാഡി ഗൗതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com