മോഡല്‍ പരീക്ഷയില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യം ചെയ്തു; അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദിച്ചു

തലയ്ക്കു പരുക്കേറ്റ അധ്യാപകനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മോഡല്‍ പരീക്ഷയില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യം ചെയ്തു; അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദിച്ചു

കൊല്ലം; തൊപ്പി ധരിച്ച് മോഡല്‍ പരീക്ഷ എഴുതാന്‍ എത്തിയത് ചോദ്യം ചെയ്ത അധ്യാപകനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ചു. കൊല്ലം പരവൂര്‍ ഊന്നിന്‍മൂടിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവമുണ്ടായത്. തലയ്ക്കു പരുക്കേറ്റ അധ്യാപകനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17 കാരന്‍ തൊപ്പിയും വെച്ച് പരീക്ഷ എഴുതുകയായിരുന്നു. ഇത് കണ്ട് വിദ്യാര്‍ത്ഥിയുടെ അടുത്തെത്തി തൊപ്പി ഊരിവെക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥി വഴങ്ങിയില്ല. തൊപ്പി ഊരിവെച്ചാലെ പരീക്ഷ എഴുതാന്‍ അനുവദിക്കൂ എന്നായി അധ്യാപകന്‍. ഇത് കേട്ട് വിദ്യാര്‍ത്ഥി ക്ഷുഭിതനായി. 

തൊപ്പി ഊരിവെച്ചില്ലെങ്കില്‍ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിടുമെന്നു പറഞ്ഞതോടെ, വിദ്യാര്‍ഥി ഡസ്‌കിനു മുകളില്‍ ചാടിക്കയറി അധ്യാപകനെ ചവിട്ടി താഴെയിട്ടു. നിലത്തു വീണ അധ്യാപകനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ  ആക്രമണത്തില്‍ അധ്യാപകന്റെ നെറ്റിയും ചുണ്ടും പൊട്ടി. പരുക്കേറ്റ അധ്യാപകനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com