ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല , നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

ചര്‍ച്ചയ്‌ക്കോ, കൂടിക്കാഴ്ചയ്‌ക്കോ എന്‍എസഎസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹവുമില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും എന്‍എസ്എസ്
ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല , നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

പെരുന്ന: ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടും കോടിയേരിയോടും പലതവണ ഫോണിലൂടെ സംസാരിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം ഇരുവരില്‍ നിന്നും ഉണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

അനുകൂല പ്രതികരണമുണ്ടാകാത്ത സാഹചര്യത്തില്‍ അത് സംബന്ധിച്ച ചര്‍ച്ചയ്‌ക്കോ, കൂടിക്കാഴ്ചയ്‌ക്കോ എന്‍എസഎസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹവുമില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.

 സുപ്രിംകോടതി ഇനി വിധിയില്‍ മാറ്റം വരുത്തിയാല്‍ നടപ്പിലാക്കുമെന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ് എടുത്ത നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും കുറിപ്പില്‍ പറയുന്നു. എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിന് മറുപടിയായാണ് എന്‍എസ്എസിന്റെ വാര്‍ത്താക്കുറിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com