ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എകെ ബാലന്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍.
ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എകെ ബാലന്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. പ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയില്‍ ഏറ്റവും ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. 

കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാര്‍ നയത്തിന്റെ ഫലമല്ല. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആയിരത്തില്‍ അധികം പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇവ നടപ്പാക്കി വരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടക്കെണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഈ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എകെ ബാലന്റെ പ്രസ്താവന വന്നിരിക്കുന്നത്. എകെ ബാലന്റെ പ്രസ്താവന കൃഷിക്കാരെ അപമാനിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com