ജമ്മുവില്‍ പൊലിഞ്ഞ ജീവന്‍, പ്രളയകാലത്ത്  കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ പൈലറ്റിന്റേത്; ദുഃഖത്തിലാഴ്ത്തി സിദ്ധാര്‍ത്ഥിന്റെ വിയോഗം

സ്‌ക്വാഡ്രണ്‍ ലീഡറായിരുന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠാണ് എംഐ-17 തകര്‍ന്ന് ബുധനാഴ്ച കൊല്ലപ്പെട്ടത്.
ജമ്മുവില്‍ പൊലിഞ്ഞ ജീവന്‍, പ്രളയകാലത്ത്  കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ പൈലറ്റിന്റേത്; ദുഃഖത്തിലാഴ്ത്തി സിദ്ധാര്‍ത്ഥിന്റെ വിയോഗം


മ്മുവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടത് പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകനായ വ്യോമസേനാ ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌ക്വാഡ്രണ്‍ ലീഡറായിരുന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠാണ് എംഐ-17 തകര്‍ന്ന് ബുധനാഴ്ച കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് സിദ്ധാര്‍ത്ഥിനും സ്‌ക്വാഡ്രണ്‍ ലീഡറായ ഭാര്യ ആരതിക്കും ജമ്മുവിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. കോയമ്പത്തൂരിലായിരുന്നു ഇരുവരും.

പ്രളയകാലത്ത് കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യോമസേന അദ്ദേഹത്തെ പ്രത്യേകം ആദരിച്ചിരുന്നു.2010 ലാണ് ഡിഎവി കോളെജിലെ വിദ്യാഭ്യാസത്തിന് ശേഷം സിദ്ധാര്‍ത്ഥ് വ്യോമസേനയില്‍ ചേര്‍ന്നത്. 2013 ല്‍ സ്‌ക്വാഡ്രണ്‍ ലീഡറായ ആരതിയെ വിവാഹം കഴിച്ച സിദ്ധാര്‍ത്ഥിന് രണ്ട് വയസുള്ള മകനുണ്ട്. ലീവിലായിരുന്ന ആരതിയെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളായതോടെ സൈന്യം തിരിച്ചു വിളിക്കുകയായിരുന്നു. ജമ്മുവിലെത്തുന്നതിന് മുമ്പാണ് ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം ആരതി അറിഞ്ഞത്. 

നാല് സഹോദരിമാരാണ് സിദ്ധാര്‍ത്ഥിനുള്ളത്. അമ്മാവനായ വിനീത് ഭരദ്വാജില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിദ്ധാര്‍ത്ഥും സൈന്യത്തില്‍ ചേര്‍ന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനീതും ഹെലി കോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സിദ്ധാര്‍ത്ഥിന്റെ അച്ഛനും മുത്തച്ഛനും ഉള്‍പ്പടെയുള്ളവര്‍ വ്യോമസേനയില്‍ നിന്നും വിരമിച്ചവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com