പുതുവര്‍ഷപ്പുലരിയില്‍ അയ്യനെ കാണാന്‍ ഭക്തസഹസ്രങ്ങള്‍ ; ശബരിമലയില്‍ വന്‍ തിരക്ക്

പുതുവര്‍ഷത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. രാവിലെ പത്തു മണിവരെ 42,516 പേര്‍ മലചിവിട്ടിയതായാണ് കണക്ക്
പുതുവര്‍ഷപ്പുലരിയില്‍ അയ്യനെ കാണാന്‍ ഭക്തസഹസ്രങ്ങള്‍ ; ശബരിമലയില്‍ വന്‍ തിരക്ക്

സന്നിധാനം : പുതുവര്‍ഷത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. രാവിലെ പത്തു മണിവരെ 42,516 പേര്‍ മലചിവിട്ടിയതായാണ് കണക്ക്. പമ്പ വഴി ശബരിമലയിലെത്തിയവരുടെ കണക്കാണ് പുറത്തുവന്നത്. വര്‍ഷാന്ത്യ ദിനമായ ഇന്നലെ ഒരു ലക്ഷത്തോലം ഭക്തര്‍ ശബരിമലയില്‍ എത്തിയിരുന്നു.
 

മണ്ഡലകാലത്തേത് പോലെ തന്നെ തമിഴ്നാട്, കർണാടക, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്.
നെയ്യഭിഷേകത്തിനും ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. മണ്ഡലകാലത്ത് ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. എന്നാൽ  സംസ്ഥാനത്തിനകത്ത് നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇപ്പോഴും പൂർവ്വസ്ഥിതിയിൽ ആയിട്ടില്ല. നടവരുമാനത്തിൽ മണ്ഡലകാലത്ത് 52 കോടി രൂപയുടെ കുറവുണ്ടായിരുന്നു. 

ഭക്തജനത്തിരക്ക് ഏറിയതോടെ വലിയ നടപ്പന്തലിലും വലിയ തിരുമുറ്റത്തും വടക്കേമുറ്റത്തുമടക്കം വിരിവെയ്ക്കുന്നതടക്കം നിരോധനാജ്ഞയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന  നിയന്ത്രണങ്ങൾ കൂടുതൽ നിക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന തീർത്ഥാടകർകരുടെ അറിവിലേക്കായി ദർശന സമയവും പൂജാ സമയങ്ങയും ചൂണ്ടിക്കാട്ടി യുള്ള ആറ് ഡിജിറ്റൽ ബോർഡുകൾ എസ്.ബി.ഐയുടെ സഹായത്തോടെ വലിയ നടപ്പന്തലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ട്‌.

അതേസമയം  മകരവിളക്ക് കാലത്തും തീവ്രവാദ സംഘടനകളിൽപ്പെട്ടവർ അടക്കമുള്ള വനിതകൾ ശബരിമലയിലേക്ക് ദർശനത്തിനെത്തിയേക്കാമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഇലുവുങ്കലും നിലയ്ക്കലിലും പൊലീസ്  കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. 

പുൽമേട് വഴിയുള്ള കാനനപാതയിലും തീർത്ഥാടകരുടെ തിരക്കേറിയ സാഹചര്യത്തിൽ പാണ്ടിത്താവളം ഭാഗത്തെ എയ്ഡ് പോസ്റ്റുകളിൽ പൊലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം കൂടുതൽ ശക്തമാക്കി. കൊപ്രാക്കളത്തോട് ചേർന്നുള്ള വനഭാഗം തണ്ടർബോൾട്ട് സംഘത്തിന്‍റെ നിരീക്ഷണ വലയത്തിലാണ്. ഭക്തജനത്തിരക്ക് ഏറിയതോടെ അപ്പം, അരവണ എന്നിവയുടെ നിർമാണവും വർധിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com