നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ വാശി; ഇന്നു യുഡിഎഫ് പ്രതിഷേധ ദിനമെന്ന് ചെന്നിത്തല

നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ വാശി; ഇന്നു യുഡിഎഫ് പ്രതിഷേധ ദിനമെന്ന് ചെന്നിത്തല

നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ വാശി; ഇന്നു യുഡിഎഫ് പ്രതിഷേധ ദിനമെന്ന് ചെന്നിത്തല

കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ യുഡിഎഫ് ഇന്നു പ്രതിഷേധ ദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര ലംഘനം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് ശബരിമലയില്‍ നടപ്പാക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

റിവ്യൂ ഹര്‍ജികള്‍ 22ന് പരിഗണിക്കാനിരിക്കെ ആസൂത്രിതമായി യുവതീപ്രവേശനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയായിരുന്നെന്ന് അന്വേഷിക്കണം. ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോട്ടയം എസ്പിയുടെ കസ്റ്റഡിയില്‍ ആയിരുന്ന ഇവരെ രഹസ്യമായി സന്നിധാനത്ത് എത്തിക്കുകയാണ് ചെയ്തത്. 

വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. യുവതീ പ്രവേശനം നടത്തിയതിലൂടെ ഭക്തരുടെ വികാരത്തിന് ഒരു വിലയുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനാണ് വനിതാ മതില്‍ നടത്തിയത്. വനിതാ മതിലിന് ശബരിമല യുവതീപ്രവേശനവുമായി ബന്ധമില്ലെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. മതിലില്‍ പങ്കെടുത്ത മറ്റു സംഘടനകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com