പാലക്കാട് കടകള്‍ അടപ്പിച്ചു, പൊലീസിന് നേരെ കുപ്പിയേറ്; ലാത്തിചാര്‍ജ് 

ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
പാലക്കാട് കടകള്‍ അടപ്പിച്ചു, പൊലീസിന് നേരെ കുപ്പിയേറ്; ലാത്തിചാര്‍ജ് 

പാലക്കാട്: ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രി എ കെ ബാലന്‍ താമസിക്കുന്ന കെഎസ്ഇബിയുടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് മുന്നിലേക്ക് തളളിക്കയറാനുളള പ്രവര്‍ത്തകരുടെ ശ്രമം പൊലീസുമായുളള ഏറ്റുമുട്ടലിലേക്ക് നയിച്ചു. കുപ്പികളും കല്ലുകളുമായി പൊലീസിനെ നേരിടാന്‍ ഒരുങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തത് സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായി.

ഇന്ന് പുലര്‍ച്ചെ കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ സര്‍ക്കാരിനെതിരെയുളള പ്രതിഷേധം സംസ്ഥാനത്ത് ഒട്ടാകെ വ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി പാലക്കാട് ടൗണില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാലക്കാട് ടൗണില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ മറ്റൊരു സംഘവുമായി ചേര്‍ന്ന് സംഘടിച്ച് മന്ത്രി  എ കെ ബാലനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനുളള ശ്രമമാണ് ലാത്തിചാര്‍ജില്‍ കലാശിച്ചത്. പൊലീസിന് നേരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com