യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനെതിരെ നിരീക്ഷക സമിതി; ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം

ശബരിമലയിലെ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികള്‍ക്കു മാത്രമായി ചുരുക്കണമെന്ന് നിരീക്ഷക സമിതി
യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനെതിരെ നിരീക്ഷക സമിതി; ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷക സമിതി. ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റു തീര്‍ഥാടകരെ ബാധിക്കുന്നതായി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടി.

ശബരിമലയിലെ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികള്‍ക്കു മാത്രമായി ചുരുക്കണമെന്ന് നിരീക്ഷക സമിതി നിര്‍ദേശിച്ചു. പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക സുരക്ഷ ഒരുക്കേണ്ടവര്‍ക്കു മാത്രമായി ഇതു നിജപ്പെടുത്തണം. ഒന്നോ രണ്ടോ വ്യക്തികള്‍ക്കു മാത്രമായി പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റു തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു ലക്ഷത്തിലേറെപ്പേര്‍ ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ ഇത്തരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും.

ചില കേന്ദ്രങ്ങള്‍ നിരീക്ഷക സമിതിയെ നിരന്തരം വിമര്‍ശിക്കുന്നതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമസമാധാനം പൊലീസിന്റെ ഉത്തരവാദിത്വമാണ്. യുവതികളെ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തില്‍ സമിതിയുടെ അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com