സ്ത്രീത്വത്തെ അപമാനിച്ചു; ബിജെപി സംസ്ഥാന ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ശബരിമലയിൽ പ്രവേശിച്ച ബിന്ദു, കനകദുർഗ എന്നിവരെ ആക്ഷേപിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശിവരാജനെതിരെ കേസെടുത്തു
സ്ത്രീത്വത്തെ അപമാനിച്ചു; ബിജെപി സംസ്ഥാന ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിച്ച ബിന്ദു, കനകദുർഗ എന്നിവരെ ആക്ഷേപിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശിവരാജനെതിരെ കേസെടുത്തു. യുവതികളെ ആക്ഷേപിച്ച് മാധ്യമങ്ങൾക്ക് മുന്നിലാണ് ശിവരാജൻ അഭിപ്രായ പ്രകടനം നടത്തിയത്. കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

സ്ത്രീത്വത്തെ അപമാനിച്ച ശിവരാജന്റെ പ്രസ്താവനയിൽ വനിതാ കമ്മീഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിന്ദു, കനകദുർഗ എന്നിവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ശിവരാജൻ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായ പ്രകടനം നടത്തിയതെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഭരണഘടന ഉറപ്പ് നൽകുന്ന സ്ത്രീകളുടെ അന്തസും പദവിയുമാണ് ഈ അഭിപ്രായ പ്രകടനത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫയ്ൻ പറഞ്ഞു. സുപ്രീം കോടതിയുടെ നിലപാടിന് വിരുദ്ധമായാണ് ഈ അഭിപ്രായ പ്രകടനം. ഉന്നത പദവിയിലിരിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈവിധം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com