ഹർത്താൽ അക്രമങ്ങൾ; ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം; ഏറ്റവും കൂടുതൽ കൊല്ലത്ത്

ശബരിമല യുവതി പ്രവേശ വിഷയത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തുണ്ടായത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം
ഹർത്താൽ അക്രമങ്ങൾ; ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം; ഏറ്റവും കൂടുതൽ കൊല്ലത്ത്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശ വിഷയത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തുണ്ടായത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം. 223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 

ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 223 അക്രമ സംഭവങ്ങളാണ്. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായത് കൊല്ലം റൂറലിലെന്നും ഡിജിപി വ്യക്തമാക്കി. 26ഓളം അക്രമ സംഭവങ്ങളാണ് കൊല്ലത്തുണ്ടായത്. അക്രമത്തില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടം ഉണ്ടായി. കൊല്ലം സിറ്റിയില്‍ ഉണ്ടായ 25 അക്രമ സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിലുണ്ടായ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായതായും ഡിജിപി വ്യക്തമാക്കി. 

തിരുവനന്തപുരം റൂറല്‍  33 സംഭവങ്ങൾ 11,28,250 രൂപ,  പത്തനംതിട്ട - 30 - 8,41,500, ആലപ്പുഴ - 12- 3,17,500, ഇടുക്കി - ഒന്ന് - 2,000, കോട്ടയം - മൂന്ന്- 45,000, കൊച്ചി സിറ്റി - നാല്  - 45,000, എറണാകുളം റൂറല്‍ - ആറ് - 2,85,600, തൃശ്ശൂര്‍ സിറ്റി - ഏഴ് - 2,17,000, തൃശ്ശൂര്‍ റൂറല്‍ - എട്ട് - 1,46,000, പാലക്കാട് - ആറ് - 6,91,000, മലപ്പുറം - അഞ്ച് - 1,52,000, കോഴിക്കോട് സിറ്റി - ഒന്‍പത് - 1,63,000, കോഴിക്കോട് റൂറല്‍ - അഞ്ച് - 1,40,000 വയനാട് - 11 - 2,07,000, കണ്ണൂര്‍ - 12- 6,92,000, കാസര്‍കോട് - 11 - 6,77,000.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com