'പിണറായി വിജയനെന്ന തെമ്മാടിയും 20 കള്ളന്‍മാരുമാണ് കേരളം ഭരിക്കുന്നത്'; 'കോടിയേരി രണ്ടാമത്തെ തെമ്മാടി'; പ്രകോപന പ്രസംഗവുമായി ബി ഗോപാലകൃഷ്ണന്‍

'പിണറായി വിജയനെന്ന തെമ്മാടിയും 20 കള്ളന്‍മാരുമാണ് കേരളം ഭരിക്കുന്നത്' - 'കോടിയേരി രണ്ടാമത്തെ തെമ്മാടി' - പ്രകോപന പ്രസംഗവുമായി ബി ഗോപാലകൃഷ്ണന്‍
'പിണറായി വിജയനെന്ന തെമ്മാടിയും 20 കള്ളന്‍മാരുമാണ് കേരളം ഭരിക്കുന്നത്'; 'കോടിയേരി രണ്ടാമത്തെ തെമ്മാടി'; പ്രകോപന പ്രസംഗവുമായി ബി ഗോപാലകൃഷ്ണന്‍

കൊല്ലം: കേരളം ഭരിക്കുന്നത് തെമ്മാടി വിജയനും 20 കള്ളന്‍മാരുമെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍. കായംകുളത്ത് നടന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ ശബരിമല കര്‍മസമിതിബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

പിണറായി വിജയന്‍ എന്നു പറയുന്ന തെമ്മാടിക്ക് എന്തുപറ്റിയെന്നാണ് കേരളം ചോദിക്കുന്നത്. ആലിബാബയും നാല്‍പ്പത്തിയൊന്നു കള്ളന്മാരും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. തെമ്മാടി വിജയനും 20 കള്ളന്‍മാരുമാണ് ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഈ നാട്ടില്‍ കലാപം ഉണ്ടാകുന്നത്. പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കില്‍ ആരെങ്കിലും എഴുതിയാല്‍ കേസ് എടുക്കgകയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന പേരില്‍ തനിക്കെതിരെ കേസെടുത്തോളു. ഒന്നല്ല പത്തുവട്ടം പിണറായി വജയനെന്ന തെമ്മാടിയാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി പറയുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ചോരകുടിച്ച് മനുഷ്യനെ കൊന്ന ഈദി അമിന്റെ കേരളീയ രൂപവും ഭാവവുമാണ് പിണറായി വിജയന്. അക്രമത്തെ പറ്റി പറയാന്‍ എന്ത് മാന്യതയാണ് പിണറായിക്കുള്ളത്. അയാള്‍ തന്നെ കൊലയാളിയാണ്. തയ്യല്‍ തൊഴിലാളിയായ രാമകൃഷ്ണനെ തല്ലിക്കൊന്ന കേസിലെ പ്രതിയാണ് തെമ്മാടി വിജയന്‍. രണ്ടാമത്തെ തെമ്മാടിയാണ് കോടിയേരി ബാലകൃഷ്ണനെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉയര്‍ന്നിട്ടില്ല. ഇപ്പോഴും പാര്‍ട്ടി  സെക്രട്ടറിയായാണ്  തുടരുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com