പിണറായിയുടെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പിണറായിയുടെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് - രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പിണറായിയുടെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് ബി ജെ പി പ്രവര്‍ത്തകരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വര്‍ഗ്ഗീയത ചുവയുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടത്താറുള്ള ഇവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശമായ വിധത്തില്‍ പോസ്റ്റിട്ടത്. സി പി എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും, സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് നൂറനാട് എസ് ഐ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com