ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം ; മൂന്നുമാസത്തിനിടെ യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; കേക്ക് മുറിച്ച് ആഘോഷിച്ച് ഭര്‍ത്താവ് ( വീഡിയോ)

വിജേഷ് എന്ന പ്രവാസി യുവാവാണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്
ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം ; മൂന്നുമാസത്തിനിടെ യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; കേക്ക് മുറിച്ച് ആഘോഷിച്ച് ഭര്‍ത്താവ് ( വീഡിയോ)

കൊച്ചി : ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭാര്യ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിച്ച് ഭര്‍ത്താവ്. ഇത് സിനിമാകഥയാണെന്ന് ധരിക്കേണ്ട, യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നതാണ്. 

വിജേഷ് എന്ന പ്രവാസി യുവാവാണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. 

മൂന്നുമാസം മുമ്പായിരുന്നു വിജേഷിന്റെ വിവാഹം. ജനുവരി ഒന്നിന് വിജേഷ് ജോലി സ്ഥലമായ ഗള്‍ഫില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ജനുവരി 11 ന് ഭാര്യയെ കാണാനില്ല എന്ന വാര്‍ത്ത വിജേഷിന് ലഭിച്ചു. 

ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതി മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായി. ഇതിനിടെ വിജേഷിന്റെ സഹോദരിക്ക് യുവതി മറ്റൊരാള്‍ക്കൊപ്പം വിവാഹിതയായതിന്റെ ചിത്രം അയച്ചു കൊടുക്കുകയായിരുന്നു. 

ഇതറിഞ്ഞ വിജേഷ് ദുബായില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം, ഭാര്യ പോയതിന്റെ ദുഃഖം കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com