ജാഗ്രത! മൊബൈല്‍ ഫോണ്‍ ലക്ഷ്യമിട്ട് കള്ളന്‍ എത്തും രാത്രി, ബൈക്കില്‍

ബൈക്കില്‍ രണ്ട് പേര്‍ വരും. സ്വന്തം മൊബൈലില്‍  ചാര്‍ജ്ജ് തീര്‍ന്നുപോയെന്നും അത്യാവശ്യമായി ഒരു കേള്‍ വിളിക്കാനുണ്ടെന്നും പറയും
ജാഗ്രത! മൊബൈല്‍ ഫോണ്‍ ലക്ഷ്യമിട്ട് കള്ളന്‍ എത്തും രാത്രി, ബൈക്കില്‍

കൊച്ചി: അപരിചിതര്‍ രാത്രി ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ ചോദിച്ചാല്‍ കരുതിയിരിക്കുക. സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം അടുത്തിടെ ആറ് പേരുടെ മൊബൈല്‍ കവര്‍ന്നത് ഈ രീതിയിലാണ്. ബൈക്കില്‍ രണ്ട് പേര്‍ വരും. സ്വന്തം മൊബൈലില്‍  ചാര്‍ജ്ജ് തീര്‍ന്നുപോയെന്നും അത്യാവശ്യമായി ഒരു കേള്‍ വിളിക്കാനുണ്ടെന്നും പറയും. മൊബൈല്‍ കൈയില്‍ കിട്ടിയാലുടന്‍ ബൈക്കില്‍ കടന്നുകളയും.

6 പേര്‍ക്ക് ഇത്തരത്തില്‍ മൊബൈല്‍ നഷ്ടപ്പെട്ടുവെങ്കിലും ഒരാള്‍ മാത്രമാണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇതിലൊരാള്‍ നേരത്തെ വാഹനക്കേസിലടക്കം പ്രതിയാണെന്നും സൂചനയുണ്ട്. പലര്‍ക്കും ഇതേ രീതിയില്‍ മൊബൈല്‍ നഷ്ടപ്പെട്ടതാണ് സൂചന.

പലരും മാനക്കേടോര്‍ത്ത് പുറത്തുപറയാറില്ല. ഫോണില്‍ പ്രധാനപ്പെട്ട ഫോട്ടോകളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമാണ് പരാതി നല്‍കുക. ബൈക്കിലെത്തുന്ന അപരിചിതര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് കരുതലോടെ വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com