നിരോധിത കീടനാശിനികള്‍ കേരളത്തിലെത്തുന്നു: കര്‍ഷകരിലേക്കെത്തുന്നത് പേര്മാറ്റി

കീടനാശിനി കൃഷിക്കാര്‍ക്ക് നല്‍കാതിരിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള കൃഷിവകുപ്പിന്റെ നിര്‍ദേശത്തെ വകവയ്ക്കാതെയാണിത്. 
നിരോധിത കീടനാശിനികള്‍ കേരളത്തിലെത്തുന്നു: കര്‍ഷകരിലേക്കെത്തുന്നത് പേര്മാറ്റി

ആലപ്പുഴ: കൃഷിവകുപ്പിന്റെ നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി കുട്ടനാട്ടിലടക്കം വ്യാപക കീടനാശിനി ഉപയോഗം. നിരോധിച്ച കീടനാശിനികള്‍ പേരുമാറ്റിയാണ് കര്‍ഷകരിലേക്കെത്തുന്നത്. കീടനാശിനി കൃഷിക്കാര്‍ക്ക് നല്‍കാതിരിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള കൃഷിവകുപ്പിന്റെ നിര്‍ദേശത്തെ വകവയ്ക്കാതെയാണിത്. 

ഈ മാസം മൂന്നാം തീയതിയാണ് കീടനാശിനി ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമിട്ട് കൃഷിവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ പരിശോധന പ്രഹസനമാകുകയാണ്. നിരോധിത കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കൃഷിവകുപ്പ് മന്ത്രി പറയുന്നത്.

വിതയ്ക്കും മുന്‍പ് തുടങ്ങുന്ന വിഷമടിക്കല്‍ നെല്ല് വിളയുന്നതുവരെ നീളുന്നു. അതും ഉഗ്രശേഷിയുള്ളവയായതിനാല്‍ നിരവധി ആരോദ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതേസമയം, കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്താല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com