സർക്കാരിന് 51നോട് പ്രത്യേക മമത; വിമർശനവുമായി സെൻകുമാർ

സർക്കാരിന് 51നോട് പ്രത്യേക മമത; വിമർശനവുമായി സെൻകുമാർ

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിച്ച സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയാണെന്ന് അദ്ദേഹം  ആരോപിച്ചു. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ സംസാരിക്കവെയാണ് സംഘടനയുടെ ഉപാധ്യക്ഷൻ കൂടിയായ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.   

സനാതന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല. ശബരിമല ഒരു തീര്‍ഥാടന കേന്ദ്രമാണ്. നൂറു കണക്കിന് വിശ്വാസികള്‍ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകത കൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീ പോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീ രൂപങ്ങളെ അവിടെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സെൻകുമാർ വിമർശനമുന്നയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com