നാടുവിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം ജലാശയത്തില്‍;  മൃതദേഹങ്ങള്‍ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍

വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്
നാടുവിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം ജലാശയത്തില്‍;  മൃതദേഹങ്ങള്‍ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍

ഇടുക്കി; ദിവസങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട കമിതാക്കളുടെ മൃതദേഹം ഇടുക്കി അഞ്ചുരുളി ജലാശയത്തില്‍ കണ്ടെത്തി.  മുണ്ടിയെരുമ ആശാന്‍പടി പുളിവള്ളില്‍ വീട്ടില്‍ മനേഷ്(28), ഇയാളുടെ മാതൃസഹോദരിയുടെ മകന്‍ രാജേഷിന്റെ ഭാര്യ സൗമ്യ(26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍

വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് രാജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ മനേഷിന്റെ ഓട്ടോറിക്ഷയിലാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്നും ഓട്ടോറിക്ഷയും കണ്ടെത്തി. 

ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. മനേഷ് അവിവാഹിതനാണ്. പിതാവ് മോഹനന്‍, മാതാവ് രാജമ്മ. സൗമ്യയ്ക്ക്  ഒരു മകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com