അണിയറയിൽ ചർച്ച നടക്കുന്നതേയുള്ളു; പക്ഷേ ആലപ്പുഴയിൽ കെസി വേണു​ഗോപാലിനായി ചുവരെഴുത്ത് തുടങ്ങി

ആലപ്പുഴ നഗരത്തിലെ കൊമ്മാടിയിലാണ് വാര്‍ഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വേണുഗോപാലിനായി ചുവരെഴുതി തുടങ്ങിയത്
അണിയറയിൽ ചർച്ച നടക്കുന്നതേയുള്ളു; പക്ഷേ ആലപ്പുഴയിൽ കെസി വേണു​ഗോപാലിനായി ചുവരെഴുത്ത് തുടങ്ങി

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയിട്ടേയുള്ളു. അണിയറയിൽ സ്ഥാനാർഥികൾ ആരൊക്കെ എന്ന കാര്യത്തിൽ പാർട്ടികൾക്കുള്ള ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്. എന്നാൽ ആലപ്പുഴയിൽ ചെറിയൊരു മാറ്റമുണ്ട്. ആലപ്പുഴയിലെ കോൺ​ഗ്രസ് പ്രാദേശിക നേതാക്കൾക്ക് സ്ഥാനാർഥി ആരാവുമെന്നതിനെ പറ്റി സംശയമില്ല. അവർ ചുവരെഴുത്തും തുടങ്ങി. 

ആലപ്പുഴയില്‍ കെസി വേണുഗോപാലിന് വേണ്ടിയാണ് ചുവരെഴുത്ത്. ആലപ്പുഴ നഗരത്തിലെ കൊമ്മാടിയിലാണ് വാര്‍ഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വേണുഗോപാലിനായി ചുവരെഴുതി തുടങ്ങിയത്.

കെ സി വേണുഗോപാലിനായി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാൻ പ്രവർത്തകർക്ക് അനുമതി കിട്ടിയതായി കൊമ്മാടി വാർഡ് പ്രസിഡന്‍റ് ബിനു പറയുന്നു. ദേശീയപാതയോട് ചേര്‍ന്ന് പെട്ടെന്ന് ശ്രദ്ധ കിട്ടുന്ന സ്ഥലത്തുള്ള ചുവര് തന്നെയാണ് പ്രവർത്തകർ തിരഞ്ഞെടുത്തത്. സ്ഥാനാർഥിയാകാൻ കെസിയല്ലാതെ മറ്റൊരു സാദ്ധ്യത തന്നെയില്ലെന്നാണ് ചുമരെഴുതുന്ന കലാകാരൻമാരും പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com