കീടനാശിനി പ്രയോഗം; മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം, മരുന്നുകളുടെ നിയന്ത്രണം ആലോചനയിലെന്നും മന്ത്രി

കീടനാശിനി വ്യാപാരകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കും. അതിര്‍ത്തി കടന്ന് നിരോധിച്ച കീടനാശിനികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.
കീടനാശിനി പ്രയോഗം; മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം, മരുന്നുകളുടെ നിയന്ത്രണം ആലോചനയിലെന്നും മന്ത്രി

തിരുവല്ല : കീടനാശിനി ഉപയോഗിക്കുന്നതിനിടെ മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. കീടനാശിനി നിയന്ത്രണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. സ്ഥിതിഗതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി വ്യക്തമാക്കി.

കീടനാശിനി വ്യാപാരകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കും. അതിര്‍ത്തി കടന്ന് നിരോധിച്ച കീടനാശിനികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത് സംബന്ധിച്ചുള്ള നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരോധിച്ച കീടനാശികള്‍ അതിര്‍ത്തി കടത്തി പ്രദേശത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം കീടനാശിനി അമിതമായ അളവില്‍ ഉപയോഗിച്ചതാണ് കര്‍ഷകരുടെ മരണത്തിന് കാരണമായതെന്നും കൃഷിവകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസമാണ് പാടശേഖരത്തില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിനിടെ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് കര്‍ഷകത്തൊഴിലാളികളായ സനല്‍കുമാര്‍, ജോണി എന്നിവര്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com