പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ആലപ്പുഴയില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ആലപ്പുഴയില്‍ യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീട്ടില്‍ വേറെ ആരുമില്ലാത്ത സമയത്ത് യുവാവ് വീടിന്റെ കതവ് തുറന്ന് അകത്ത് കയറി പതിനേഴുകാരിയായ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ ഹരിപ്പാടാണ് സംഭവം. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന്‍ എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ വേറെ ആരുമില്ലാത്ത സമയത്ത് യുവാവ് വീടിന്റെ കതവ് തുറന്ന് അകത്ത് കയറി പതിനേഴുകാരിയായ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ പെണ്‍കുട്ടി മറ്റൊരു വാതില്‍ വഴി രക്ഷപെടുകയാണ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com