പ്രിയനന്ദനന് നേരെ കയ്യേറ്റം; ചാണകവെള്ളം തളിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ച് ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്റെ മേല്‍ ചാണകവള്ളം തളിച്ചു
പ്രിയനന്ദനന് നേരെ കയ്യേറ്റം; ചാണകവെള്ളം തളിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ച് ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്റെ മേല്‍ ചാണകവള്ളം തളിച്ചു.

ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രിയന്ദനന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ പറഞ്ഞു. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്  പ്രിയനന്ദനന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു സംഘടനകള്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന്് പ്രിയനന്ദനന്‍  പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com