'ആ വിപരീതബുദ്ധിയാണ് എനിക്കിഷ്ടം' ; വ്യക്തിത്വമുള്ള പൊതു പ്രവര്‍ത്തകനാണ് താനെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
'ആ വിപരീതബുദ്ധിയാണ് എനിക്കിഷ്ടം' ; വ്യക്തിത്വമുള്ള പൊതു പ്രവര്‍ത്തകനാണ് താനെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം വിനാശകാലേ വിപരീത ബുദ്ധി ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ വിപരീത ബുദ്ധിയാണ് എനിക്കിഷ്ടമെന്ന് ഓഫറുമായി വന്നവരെ അറിയിച്ചെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലൊന്നില്‍ മല്‍സരിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. താന്‍ വ്യക്തിത്വമുള്ള രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മല്‍സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ അനുവദിക്കുന്നില്ലെന്നും പ്രയാര്‍ പറഞ്ഞു.
 

ബിജെപിയിലേക്ക് വോട്ട് ചോരുന്ന പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം എന്നും ബിജെപിയുടെ ക്ഷണം നിരസിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കുറച്ചുകൂടെ ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ബിജെപി മുതലെടുപ്പ് നടത്തില്ലായിരുന്നു എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശന വിധിയെ എതിര്‍ത്തുള്ള നിലപാടുകളും, പ്രക്ഷോഭങ്ങളിലെ പങ്കാളിത്തവുമാണ് പ്രയാറിനെ  സ്ഥാനാര്‍ഥിയാക്കുവാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com