കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കം തടയണം ; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്
കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കം തടയണം ; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് വേണ്ടി സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍ രംഗത്ത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. 

സ്ഥലം മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണ്. ബിഷപ്പിന്റെ പ്രതികാര നടപടിയാണ് കൂട്ടസ്ഥലംമാറ്റത്തിന് പിന്നില്‍. കേസില്‍ വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

കന്യാസ്ത്രീകളെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം. സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ ഒഴികെ, അവര്‍ക്ക് ഒപ്പം നിന്ന മറ്റു കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സ്ഥലംമാറ്റിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com