സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നു; മരണകാരണത്തില്‍ അവ്യക്തത ഉണ്ടെന്ന് സീനാ ഭാസ്‌കര്‍

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നു; മരണകാരണത്തില്‍ അവ്യക്തത ഉണ്ടെന്ന് സീനാ ഭാസ്‌കര്‍

കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന സൈമണ്‍ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും അവ്യക്തത നീങ്ങിയിട്ടില്ലെന്ന് ഭാര്യ സീനാ ഭാസ്‌കര്‍. മരണസമയത്ത് പാര്‍ട്ടിക്കാരാണ് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ പലതരത്തിലുള്ള വിശദീകരണങ്ങളും നല്‍കുന്നുണ്ട്. മരണത്തില്‍ വ്യക്തത വരാനുണ്ടെന്നും പാര്‍ട്ടിക്കാണ് മരണത്തെ കുറിച്ച് പറയനാവുകയെന്നും ചാനല്‍ അഭിമുഖത്തില്‍
അവര്‍ പറയുന്നു. ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. മരണസമയത്ത് കൂടെയുണ്ടായിരുന്നവര്‍ പല രീതിയിലുമാണ് ഇതേക്കുറിച്ച് പറയുന്നത്. പാര്‍ട്ടിയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയത്. 
നിയമസഭാ സമ്മേളനം നടക്കുമ്പോഴും ബ്രിട്ടോയ്ക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അഞ്ചാറ് മണിക്കൂറുകളൊന്നും എസിയില്‍ ഇരിക്കാറില്ലായിരുന്നു. അതൊക്കെ മുമ്പ് ശ്രദ്ധിച്ചിരുന്നുവെന്നും സീനഭാസ്‌കര്‍ വ്യക്തമാക്കി. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഡിസംബര്‍ 31 നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com