കോഴിക്കോട് കനാലി‍ൽ നിന്നും തലയോട്ടി കണ്ടെത്തി 

കോഴിക്കോട് പേരാമ്പ്രയിൽ കനാലിൽ നിന്നും തലയോട്ടി കണ്ടെത്തി
കോഴിക്കോട് കനാലി‍ൽ നിന്നും തലയോട്ടി കണ്ടെത്തി 

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കനാലിൽ നിന്നും തലയോട്ടി കണ്ടെത്തി. വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലില്‍ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്.  ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലിലേക്ക് ഒഴുകിയെത്തിയ തലയോട്ടി നാട്ടുകാരാണ് ആദ്യം കണ്ടത്. 

 കീഴ്‍ത്താടി ഇല്ലാത്ത പഴക്കമുള്ള തലയോട്ടിയാണിത്. വിദഗ്‍ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി. തലയോട്ടിയുടെ പഴക്കം, സ്ത്രീയോ പുരുഷനോ എന്നിവ അറിയേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com