അഞ്ജു വന്നത് തന്നെ കാണാൻ ; താരം  ബിജെപിയിൽ ചേർന്നു എന്ന വാർത്ത നിഷേധിച്ച് കേന്ദ്രമന്ത്രി മുരളീധരൻ

ബം​ഗ​ളൂ​രു​വി​ൽ അ​ഞ്ജു ഒ​രു അ​ക്കാ​ദ​മി തു​ട​ങ്ങു​ന്നു​ണ്ട്. ഈ ​പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നാ​ണ് അ​ഞ്ജു എ​ത്തി​യ​ത്
അഞ്ജു വന്നത് തന്നെ കാണാൻ ; താരം  ബിജെപിയിൽ ചേർന്നു എന്ന വാർത്ത നിഷേധിച്ച് കേന്ദ്രമന്ത്രി മുരളീധരൻ

ബം​ഗ​ളൂ​രു: ഒ​ളി​മ്പ്യ​ന്‍ അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു എന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി​യു​ടെ അം​ഗ​ത്വ  ക്യാംപെയ്നിനിടെ അ​ഞ്ജു എ​ത്തി​യ​ത് വ്യക്തിപരമായ കാര്യത്തിനാണെന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വേദിയിലെത്തിയവരെ പാർട്ടി പതാക നൽകിയാണ് സ്വീകരിച്ചത്. ഇതിന്റെ ഭാ​ഗമായാണ് അഞ്ജുവിനും പതാക നൽകിയത്. അല്ലാതെ അഞ്ജു ബിജെപിയിൽ ചേർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. 

ബം​ഗ​ളൂ​രു​വി​ൽ അ​ഞ്ജു ഒ​രു അ​ക്കാ​ദ​മി തു​ട​ങ്ങു​ന്നു​ണ്ട്. ഈ ​പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നാ​ണ് അ​ഞ്ജു എ​ത്തി​യ​ത്. അ​ഞ്ജു​വി​ന്‍റെ സൗ​ക​ര്യം അ​നു​സ​രി​ച്ചാ​ണ് അവർ അ​വി​ടെ ത​ന്നെ കാ​ണാ​ൻ അ​വ​ർ എ​ത്തി​യ​ത്. പാ​ർ​ട്ടി മെമ്പ​ർ​ഷി​പ്പ് ന​ൽ​കി​യ​വ​ർ​ക്ക് പതാ​ക​യോ​ടൊ​പ്പം റസീപ്റ്റും ന​ൽ​കി​യി​രു​ന്നു​. എന്നാൽ അഞ്ജുവിന് പതാക മാത്രമാണ് നൽകിയതെന്നും മു​ര​ളീ​ധ​ര​ൻ വ്യക്തമാക്കി. 

തന്റെ മതവും രാഷ്ട്രീയവും സ്പോർട്സാണെന്ന് അഞ്ജു പറഞ്ഞു. വി മുരളീധരൻ കുടുംബസുഹൃത്താണ്. വ്യക്തിപരമായ പ്രോജക്ടിന്റെ ഭാ​ഗമായാണ് കേന്ദ്രമന്ത്രിയെ കാണാനെത്തിയത്. അപ്പോൾ അവർ നൽകിയ സ്വീകരണം ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്നും അഞ്ജു വിശദീകരിച്ചു. അം​ഗ​ത്വ ക്യാംപെയ്‌​നി​ല്‍ മു​ര​ളീ​ധ​ര​നും ബി.​എ​സ്. ‌യെ​ദി​യൂ​ര​പ്പ​യ്ക്കു​മൊ​പ്പം അ​ഞ്ജു പാ​ര്‍​ട്ടി പ​താ​ക​യേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെയാണ് അ​ഞ്ജു ബി​ജെ​പി​യി​ൽ ചേ​ർ​ന്നെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com