അടുത്ത രണ്ട് മാസം തുടര്‍ച്ചയായ മഴ ലഭിക്കും, എല്‍ നിനോ ദുര്‍ബലമാവുന്നത് മഴയ്ക്ക് വഴിയൊരുക്കും

എല്‍ നിനോ പ്രതിഭാസം ദുര്‍ബലപ്പെടുന്നതോടെ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ മഴ ശക്തിപ്പെടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: എല്‍ നിനോ പ്രതിഭാസം ദുര്‍ബലപ്പെടുന്നതോടെ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ മഴ ശക്തിപ്പെടുമെന്ന് വിലയിരുത്തല്‍. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ ദുര്‍ബലമായതും ഒരു മാസത്തിലേറെ വൈകിയതും. 

ഭൂമധ്യ രേഖയുടെ താഴെയുള്ള ഭാഗങ്ങളില്‍ നിന്നും വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റാണ് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുന്നത്. ഇത്തവണ, എല്‍ നിനോയെ തുടര്‍ന്ന് ഈ കാറ്റിന്റെ ശക്തി കുറഞ്ഞു. ഇതാണ് മഴമേഘങ്ങള്‍ എത്താന്‍ വൈകാന്‍ കാരണം. 
ഈ വര്‍ഷം ഏപ്രില്‍ വരെ എല്‍ നിനോ ദുര്‍ബലമായിരുന്നു. എന്നാല്‍, അതിന് ശേഷം ശക്തിപ്പെട്ടതോടെയാണ് നല്ല മഴ ലഭിക്കാറുള്ള ജൂണില്‍ മഴ ദുര്‍ബലമായത്. 

ജുലൈയിലും വലിയ തോതില്‍ മഴ ലഭിക്കില്ല. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ എല്‍ നിനോ ദുര്‍ബലമാകുന്നതോടെ മഴ ശക്തി പ്രാപിക്കും. 2015ലും സംസ്ഥാനത്ത് എല്‍ നിനോ കാരണം മഴ വൈകിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com