ക്ഷേത്രദര്‍ശനം നടത്തി ; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ 

ക്ഷേത്രദര്‍ശനം നടത്തി ; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ 

വെള്ളറട ലോക്കല്‍ സെക്രട്ടറി പി കെ ബേബിയെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം : അനുമതി വാങ്ങാതെ ക്ഷേത്രദര്‍ശനത്തിന് പോയതിന് സിപിഎം ലോക്കല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളറട ലോക്കല്‍ സെക്രട്ടറി പി കെ ബേബിയെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് ഏരിയാകമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്. 

ബേബിയും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും സുഹൃത്തുക്കളുമൊത്ത് കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തിയിരുന്നു. ഇതിനാണ് ലോക്കല്‍ സെക്രട്ടറിക്കൈതിരെ സിപിഎം നടപടിയെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com