യുവതിക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്; സാഹസികമായി രക്ഷിച്ച് ലോറി ഡ്രൈവര്‍

അപകടം കണ്ട സുരേഷ് കാട്ടുപോത്തിനും യുവതിക്കുമിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു
യുവതിക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്; സാഹസികമായി രക്ഷിച്ച് ലോറി ഡ്രൈവര്‍

പാലക്കാട്: കാട്ടുപോത്തില്‍ നിന്നും യുവതിയെ സാഹസികമായി രക്ഷിച്ച് മിനി ലോറി ഡ്രൈവര്‍. മറയൂര്‍ കാന്തല്ലൂര്‍ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷംല സഞ്ചരിച്ച സ്‌കൂട്ടറിന് നേരെ കാട്ടുപോത്ത് അലറിയടുത്തത്. 

വെട്ടുകാട് എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം എതിരെ മറയൂരില്‍ നിന്ന് കാന്തല്ലൂരിലേക്ക് ഇഷ്ടിക ലോഡുമായി വരികയായിരുന്നു കാന്തല്ലൂര്‍ സ്വദേശി സുരേഷ്. അപകടം കണ്ട സുരേഷ് കാട്ടുപോത്തിനും യുവതിക്കുമിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 

വേഗത്തില്‍ ഓടിയടുത്ത പോത്ത് ലോറിയിലിടിച്ചു. കൊമ്പ് ലോറിയില്‍ കുത്തിക്കയറിയ വേദനയില്‍ പോത്ത് തിരിഞ്ഞോടി. ഇടിയില്‍ ലോറിയുടെ ഒരുവശം ഭാഗികമായി തകര്‍ന്നെങ്കിലും സുരേഷിനും ഷംലക്കും പരുക്കുകളൊന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com