കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വീട്ടുകാരെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

കുടുംബത്തോടൊപ്പമുണ്ടെന്നും കര്‍ഷകരുടെ ദുരിതം താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വീട്ടുകാരെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ; വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷന്റെ വീട്ടുകാരെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. കുടുംബത്തോടൊപ്പമുണ്ടെന്നും കര്‍ഷകരുടെ ദുരിതം താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്ത തവണ വയനാട്ടില്‍ വരുമ്പോള്‍ കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവില്‍ ചുളു ഗോഡ് എങ്കിട്ടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു. കടബാധ്യത മൂലമാണ് എങ്കിട്ടന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഒന്നര ഏക്കറോളം സ്ഥലത്ത് കടമെടുത്ത് ഇയാള്‍ കൃഷി നടത്തിയിരുന്നു. മഴ കുറവായതിനാല്‍ കൃഷി നശിച്ചു. ഇതില്‍ നിരാശനായാണ് ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെറുകിട കര്‍ഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയാണ് ഉണ്ടായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com