കോഴിക്കോട് ജുവലറിയില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച

കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടിക്കവര്‍ച്ച. ജുവലറിയില്‍ നിന്ന് തോക്കുചൂണ്ടി നാല്‍പ്പത് പവനില്‍ അധികം സ്വര്‍ണം കവര്‍ന്നു
കോഴിക്കോട് ജുവലറിയില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടിക്കവര്‍ച്ച. ജുവലറിയില്‍ നിന്ന് തോക്കുചൂണ്ടി നാല്‍പ്പത് പവനില്‍ അധികം സ്വര്‍ണം കവര്‍ന്നു. മോഷണ സംഘത്തില്‍പ്പെട്ട ഒരാളെ പൊലീസ് പിടികൂടി. സംഘത്തിലെ മൂന്നുപേര്‍ രക്ഷപ്പെട്ടു. 

കവര്‍ച്ച നടത്തിയത് ഇതര സംസ്ഥാനക്കാരാണ് എന്നാണ് സംശയം. രാതിര ഏഴര മണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജീവനക്കാര്‍ക്ക് നേരെ തോക്കു ചൂണ്ടി സ്വര്‍ണം കവരുകയായിരുന്നു.

ഒരുതവണ വെടിയുതിര്‍ത്ത സംഘവുമായി ജീവനക്കാര്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. ഒരാളെ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com