ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകളും സീലും പിടിച്ചെടുത്തു; റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ബന്ധുക്കള്‍ 

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകളും സീലും പിടിച്ചെടുത്തു; റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ബന്ധുക്കള്‍ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് സര്‍വകലാശാല പരീക്ഷയ്ക്ക് എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തി. നാല് ബണ്ടില്‍ പേപ്പറുകളാണ് കണ്ടെത്തിയത്. ഫിസിക്കല്‍ ഡയറക്ടറുടെ സീലും കിട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കന്റോണ്‍മെന്റ് പൊലീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. 

റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു. ശിവരഞ്ജിത്തിന്റെ ബന്ധുക്കളാണ് കയ്യേറ്റം ചെയ്തത്. ഇരുമ്പവടികളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത ഇവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com