യൂണിവേഴ്‍സിറ്റി കോളജ് രണ്ട് ദിവസം കൂടി അടച്ചിടും; തിങ്കളാഴ്ച തുറക്കും 

തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല
യൂണിവേഴ്‍സിറ്റി കോളജ് രണ്ട് ദിവസം കൂടി അടച്ചിടും; തിങ്കളാഴ്ച തുറക്കും 

തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാതലത്തിൽ അവധി പ്രഖ്യാപിച്ചിരുന്ന യൂണിവേഴ്‍സിറ്റി കോളജ് തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. രണ്ട് ദിവസത്തേക്ക് കൂടി അവധി നീട്ടിയാണ് അടുത്ത ആഴ്ച മുതൽ കോളജ് വീണ്ടും തുറക്കാൻ തീരുമാനിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളജ് പരിസരത്ത് ശക്തമായ പൊലീസ് സുരക്ഷ ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്‌. 

കോളജിലെ സംഘര്‍ഷത്തില്‍ ഇടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ വിശ്വംഭരന് പകരം പുതിയ പ്രിന്‍സിപ്പലിനെ കൊളജിൽ നിയമിച്ചു.  തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com