പോളിയോ ബാധിതന് കാനയില്‍ വീണ് പരിക്ക്; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോര്‍പറേഷനോട് ഹൈക്കോടതി 

തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം
പോളിയോ ബാധിതന് കാനയില്‍ വീണ് പരിക്ക്; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോര്‍പറേഷനോട് ഹൈക്കോടതി 

കൊച്ചി: കാനയില്‍ വീണു പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് കോര്‍പറേഷനോട് ഹൈക്കോടതി. തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. റോഡരികിലെ കാനയുടെ സ്ലാബ് കൃത്യമായി മൂടാതിരുന്നതു മൂലമാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാരം വിധിച്ചത്. 

പോളിയോ ബാധിതനായ കൊച്ചി വടുതല സ്വദേശി റിച്ചാര്‍ഡ് മെന്‍ഡസാണ് ഹര്‍ജിക്കാരന്‍. 2015 ഡിസംബര്‍ 19നാണ് ഇയാള്‍ക്ക് അനുകൂലമായ ഓംബുഡ്‌സ്മാന്റെ ഉത്തരവ് വന്നത്. ഈ ഉത്തരവിനെതിരെ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് നഷ്ടപരിഹാര ബാധ്യത ചുമത്തി ഹൈക്കോടതിയുടെ വിധി. 

ഹര്‍ജിക്കാരന്റെ ശാരീരിക പരിമിതി മൂലമാണ് കാനയില്‍ വീണതെന്നായിരുന്നു കോര്‍പറേഷന്റെ വാദം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷനു ബാധ്യത ചുമത്തരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ വീടുകളിലേക്ക് മാര്‍ഗ്ഗതടസ്സമില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല കോര്‍പ്പറേഷനാണെന്ന് റിച്ചാര്‍ഡിന്റെ അഭിഭാഷകന്‍ വാദിച്ചു. റിച്ചാര്‍ഡിന് ചികിത്സയ്ക്ക് മാത്രം 64,000 രൂപ ചിലവ് വന്നിട്ടുണ്ടെന്ന് കോടതി വിലയിരുത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com