അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈനിലൂടെ ഒരാഴ്ച മുമ്പ് ; പ്രതികളുടെ വെളിപ്പെടുത്തല്‍

കോളേജില്‍ നടത്തിയ തെളിവെടുപ്പിലാണ് അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തത്. ഇതുകൂടാതെ, ഇരുമ്പുപൈപ്പും വടിയും കണ്ടെടുത്തു
അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈനിലൂടെ ഒരാഴ്ച മുമ്പ് ; പ്രതികളുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈനില്‍. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാഴ്ച മുമ്പാണ് കത്തി വാങ്ങിയതെന്നും പ്രതികള്‍ പറഞ്ഞു. തങ്ങളെ ചോദ്യം ചെയ്ത അഖിലിനെ കുത്തി പരിക്കേല്‍പ്പിക്കണം എന്ന ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ പ്രതികളുടെ വാദം പൂര്‍ണമായും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ഒരാഴ്ച മുമ്പ് കത്തി വാങ്ങി പ്രതികള്‍ സൂക്ഷിച്ചിരുന്നു എന്നത് തന്നെ നേരത്തെ തന്നെ ഗൂഢാലോചന നടത്തിയിരുന്നു എന്നതിന് തെളിവാണെന്ന് പൊലീസ് വിലയിരുത്തുന്നു. അഖിലിനെ കൊലപ്പെടുത്തുക തന്നെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്നു രാവിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ തെളിവെടുപ്പിലാണ് അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തത്. പ്രധാന കവാടത്തിന് സമീപത്തെ ചവറുകൂനയ്ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് കത്തി കാണിച്ചുകൊടുത്തത്. ഇതുകൂടാതെ, ഇരുമ്പുപൈപ്പും വടിയും കണ്ടെടുത്തു. പ്രതികള്‍ കൂട്ടമായി ഇരുമ്പുവടി ഉള്‍പ്പെടെയുള്ളവ കൊണ്ട് മര്‍ദിച്ച ശേഷമാണ് തന്നെ കുത്തിയതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com