മഴ: മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത 

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മഴ: മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത 

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 
കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും  മാലെദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കാലവര്‍ഷം ശക്തമാകാന്‍ വൈകിയതിനാല്‍ ജൂണ്‍ 1 മുതല്‍ ഇന്നലെ വരെ കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ 48% മഴക്കുറവാണ്. 1085 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കാലയളവില്‍ പെയ്തത് 568 മി.മി മാത്രം. ഇടുക്കി (62%), വയനാട് (60) പത്തനംതിട്ട (58) ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുന്നതോടെ മഴക്കമ്മി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com