പാരാമെഡിക്കല്‍ കോഴ്‌സെന്ന പേരില്‍ ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നു;ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന് വിദ്യാര്‍ത്ഥികള്‍,നിംസ് കോളജിനെതിരെ പരാതി

മൂന്നു വര്‍ഷ കാര്‍ഡിയാക് കെയര്‍ കോഴ്‌സിന് പാരാമെഡിക്കല്‍  കോഴ്‌സെന്ന പേരില്‍ അഡ്മിഷന്‍ നല്‍കി ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നുവെന്നാണ് പരാതി. 
പാരാമെഡിക്കല്‍ കോഴ്‌സെന്ന പേരില്‍ ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നു;ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന് വിദ്യാര്‍ത്ഥികള്‍,നിംസ് കോളജിനെതിരെ പരാതി


തിരുവനന്തപുരം നിംസ് കോളജിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. മൂന്നു വര്‍ഷ കാര്‍ഡിയാക് കെയര്‍ കോഴ്‌സിന് പാരാമെഡിക്കല്‍  കോഴ്‌സെന്ന പേരില്‍ അഡ്മിഷന്‍ നല്‍കി ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നുവെന്നാണ് പരാതി. ഭീമമായ ഡൊണേഷന്‍ വാങ്ങുന്ന കോഴ്‌സിന്റെ അഫിലിയേഷന്‍ സംബന്ധിച്ചു മാനേജ്‌മെന്റിന് വ്യക്തതയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.    

സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം പ്രതികരണമറിയിച്ചത്.പിന്നീട് മാനേജ്‌മെന്റിനെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബിഎസ്‌സി കാര്‍ഡിയാക് കെയര്‍ കോഴ്‌സ് ടെക്‌നിക്കല്‍ കൊഴ്സ്സായി പഠിപ്പിക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

ലക്ഷങ്ങളാണ് ഡൊണേഷനായി ഈടാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. കൂടാതെ  നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയിലാണ് കോളജ് എന്ന് തെറ്റിദ്ധരിപ്പിച്ചു, ക്ലാസ്സുകള്‍ നടക്കുന്നത് തമിഴ്‌നാട്ടിലെ തക്കലയിലാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോഴ്‌സ് പഠിച്ചിറങ്ങുമ്പോള്‍ അലയിഡ് ഹെല്‍ത്ത് സയന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും, കുട്ടികള്‍ക്ക് പ്‌ളേസ്‌മെന്റ് കൊടുക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. 

അതേ സമയം അഫിലിയേഷന്‍ സംബന്ധിച്ചു അവ്യക്തതയില്ലെന്നും, കുട്ടികളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. 
ഇന്നലെ അധ്യാപകരും കുട്ടികളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍  അലൈഡ് ഹെല്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍  20 ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. അതിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com