വൈകിട്ട് ആറുമണി മുതൽ മൊബൈൽ ഫോണിന് നിയന്ത്രണം; പഠനത്തെ ബാധിക്കുമെന്ന് വിദ്യാർഥിനി, വിശദീകരണം തേടി ഹൈക്കോടതി

ശ്രീനാരായണഗുരു കോളജിലെ ബിരുദ വിദ്യാർഥിനി ഫഹീമ ഷിറിനാണ് ഹര്‍ജി നല്‍കിയത്‌ 
വൈകിട്ട് ആറുമണി മുതൽ മൊബൈൽ ഫോണിന് നിയന്ത്രണം; പഠനത്തെ ബാധിക്കുമെന്ന് വിദ്യാർഥിനി, വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട്: വൈകീട്ട് ആറുമണി മുതൽ രാത്രി പത്തുവരെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരെ കോളജ് വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചു. പഠനത്തിന് ​ഗുണകരമാകുന്ന ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ ഫോൺനിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും യുവതി ഹർജിയിൽ ബോധിപ്പിച്ചു. 

വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്നും അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹർജിയിൽ പറയുന്നു. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളജിലെ ബിരുദ വിദ്യാർഥിനി ഫഹീമ ഷിറിൻ നൽകിയ ഹർജിയിൽ എതിർകക്ഷികളുടെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com