അനുരഞ്ജനവുമായി കോൺ​ഗ്രസ്; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ മാണി വിഭാ​ഗങ്ങൾ പങ്കിടും

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ധാരണ. പ്രസിഡന്റ് സ്ഥാനം കേരള കോൺ​ഗ്രസ് എം ജോസഫ്, ജോസ് കെ മാണി വിഭാ​ഗങ്ങൾ പങ്കിടും
അനുരഞ്ജനവുമായി കോൺ​ഗ്രസ്; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ മാണി വിഭാ​ഗങ്ങൾ പങ്കിടും

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ധാരണ. പ്രസിഡന്റ് സ്ഥാനം കേരള കോൺ​ഗ്രസ് എം ജോസഫ്, ജോസ് കെ മാണി വിഭാ​ഗങ്ങൾ പങ്കിടും. ആദ്യം ജോസ് കെ മാണി വിഭാ​ഗമാണ് പ്രസിഡന്റാവുക. ജോസ് കെ മാണി വിഭാ​ഗത്തിൽ നിന്ന് സെബാസ്റ്റ്യൻ കുളത്തിലങ്കലാണ് പ്രസിഡന്റാകുന്നത്.

തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മാരത്തണ്‍ ചർച്ചയില്‍ ധാരണയായില്ലെങ്കിലും പുലര്‍ച്ചയോടുകൂടി കോണ്‍ഗ്രസിന്റെ തീരുമാനം ഇരു വിഭാഗത്തെയും അറിയിക്കുകയായിരുന്നു. ഇന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.   

അർധ രാത്രി വരെ നീണ്ട മാരത്തൺ ചർച്ചയിലും അനുരഞ്ജനത്തിന്റെ പാതയിലേക്ക് ഇരു വിഭാഗവും എത്തിയില്ല. തുടർന്നു ഇന്ന‌് രാവിലെ ഇതു സംബന്ധിച്ചുള്ള തീരുമാനം പറയാമെന്നു കോൺഗ്രസ് നേതാക്കൾ അറിയിക്കുകയായിരുന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വെവ്വേറെ സ്ഥാനാർഥികളുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും രംഗത്തെത്തിയോടെയാണ് തർക്കം മുറുകിയത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചയ്‌ക്കെടുത്തപ്പോൾ ഇരു വിഭാഗവും എത്താത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് കലക്ടർ നിലപാടെടുത്തു.

തുടർന്നാണ് ഇരുവിഭാഗവും തമ്മിലുള്ള അനുരഞ്ജനത്തിനു നേതാക്കൾ മുൻകൈ എടുത്തത്.  ധാരണ പ്രകാരം കോൺഗ്രസ് അംഗമായിരുന്ന സണ്ണി പാമ്പാടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 22 അംഗ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനു എട്ടും കേരള കോൺഗ്രസിനു ആറും അംഗങ്ങളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com