കോഴിക്കോട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: കാരണം നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞത്

കോഴിക്കോട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: കാരണം നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞത്

നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തു‌വെന്നാണ് കരുതുന്നത്. 

കോഴിക്കോട്: ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗനമം. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയങ്ങാടി സ്വദേശി നന്ദന (17) ആണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തു‌വെന്നാണ് കരുതുന്നത്. 

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് നന്ദന എന്‍ട്രന്‍സ് പരിശീലനത്തിന് പോയിരുന്നു. പരിശീലനത്തിന് ശേഷവും നല്ല മാര്‍ക്ക് ലഭിക്കാത്തതില്‍ കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com