തീവണ്ടി 'അട്ടിമറിക്കാന്‍ ശ്രമിച്ച' മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അപകടം ഒഴിവായത്.
തീവണ്ടി 'അട്ടിമറിക്കാന്‍ ശ്രമിച്ച' മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: മുള്ളന്‍ പന്നികള്‍ റെയില്‍പ്പാതയുടെ അടിതുരന്ന് കല്ലുകള്‍ ഇളക്കി പാളത്തിനടില്‍ വലിയ കുഴിയുണ്ടാക്കി. വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അപകടം ഒഴിവായത്. കണ്ണൂര്‍ ജില്ലയിലെ തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലാണ് സംഭവം. 

വ്യഴാഴ്ച രാവിലെയാണ് ഇവിടെ മണല്‍ ഇളകിയതായി കണ്ടത്. കീമാന്‍ കെഎം സുകുമാരന്‍ വ്യഴാഴ്ച രാവിലെ ആറോടെ ട്രാക്കിലൂടെ പോകുമ്പോള്‍ കല്ലുകള്‍ താഴ്ന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. 

റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സൂപ്പര്‍വൈസര്‍ ടിവി ശിവദാസന്റെ നേതൃത്വത്തില്‍ ജോലിക്കാരെത്തി രാവിലെ 11ഓടെ കുഴിയടച്ച് സുരക്ഷ ഉറപ്പാക്കി. ഇതിനിടെ ട്രെയിന്‍ തട്ടി ചത്തനിലയില്‍ ഒരു മുള്ളന്‍പന്നിയെ ട്രാക്കിനടുത്ത് കണ്ടെത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com