പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.30 മുതൽ 12വരെ വാത്തുരത്തി റയിൽവേ ​ഗെയ്റ്റ്, നേവൽ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷൻ (എംജി റോഡ്), ഡിഎച്ച് റോഡ്, പാർക്ക് അവന്യു റോഡ് എന്നിവിടങ്ങളിൽ ​ഗതാ​ഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കും. ഇന്ന് രാത്രി 11.10 മുതൽ 11.40 വരെ ഈ റോഡിൽ വാഹന ​ഗതാ​ഗതം അനുവദിക്കില്ല. 

നാളെ രാവിലെ ആറ് മുതൽ 9.30 വരെ പാർക്ക് അവന്യു റോഡ്, ഡിഎച്ച് റോഡ്, എംജി റോഡ് മുതൽ വാത്തുരുത്തി റെയിൽവേ ​ഗെയ്റ്റ് വരെ ​ഗതാ​ഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കുന്നതാണ്. നാളെ രാവിലെ 8.30 മുതൽ 9.20 വരെ ഈ റോഡിൽ വാഹന ​ഗതാ​ഗതം അനുവദിക്കുന്നതല്ല. ഈ സമയങ്ങളിൽ റോഡ് ഉപയോ​ഗിക്കുന്നവർ യാത്രാ സമയം ക്രമീകരിക്കേണ്ടതും വിവിഐപി കടന്നു പോകുന്ന റൂട്ടിൽ നിന്ന് എയർപോർട്ടിലേക്കും മറ്റ് അത്യാവശ്യ സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ട യാത്രക്കാർ യാത്ര നേരത്തെയാക്കണം. 

പശ്ചിമ കൊച്ചി ഭാ​ഗങ്ങളിൽ നിന്ന് ന​ഗരത്തിലേക്ക് വരുന്നവരും തിരികെ യാത്ര ചെയ്യുന്നവരും ബിഒടി ഈസ്റ്റ് ജങ്ഷനിൽ നിന്ന് തേവര ഫെറി- കുണ്ടന്നൂർ- വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണ്. ​ഗതാ​ഗത നിയന്ത്രണമുള്ള റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങൾ ഉള്ള സമയങ്ങളിൽ അവരുടെ വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കേണ്ടതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com