തിരിച്ചുവരവിന് ജനങ്ങളിലേക്കിറങ്ങാതെ മറ്റു കുറുക്കുവഴികളില്ല; ഇടതുപക്ഷത്തിന് വിഎസിന്റെ ഉപദേശം

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെയും ഇടത് മുന്നണിയെയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ വിഎസ് അച്യുതാനന്ദന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെയും ഇടത് മുന്നണിയെയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ വിഎസ് അച്യുതാനന്ദന്‍. തിരിച്ചു വരവിന് ജനങ്ങളിലേക്ക് ഇറങ്ങാതെ മറ്റു കുറുക്കുവഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. 

തോല്‍വിയ്ക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. അന്വേഷണം പരിമിതപ്പെടുത്തരുത്. ശബരിമല യുവതി പ്രവേശനമാണ് തോല്‍വിയ്ക്ക് കാരണം എന്നാണ് പൊതുവായ വിലയിരുത്തല്‍. തോല്‍വിയ്ക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ദുരാചാരങ്ങളുള്ള കാലത്തും ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നും വിഎസ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com