പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തി ; ശരീരത്തില്‍ ബൈക്ക് ഓടിച്ചുകയറ്റി ; സിഒടി നസീറിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വീണുകിടക്കുന്ന നസീറിനെ വീണ്ടും വെട്ടുകയും, ശരീരത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്
പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തി ; ശരീരത്തില്‍ ബൈക്ക് ഓടിച്ചുകയറ്റി ; സിഒടി നസീറിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് : വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയും സിപിഎം വിമതനുമായ സിഒടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നസീറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വെളിയില്‍ വന്നത്. 

നസീറിനെ ഒരു സംഘം അക്രമികള്‍ പിന്തുടരുകയും, വെട്ടി വീഴ്ത്തുകയും ചെയ്യുന്നു. വീണുകിടക്കുന്ന നസീറിനെ വീണ്ടും വെട്ടുകയും, ശരീരത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.  മറ്റു വാഹനങ്ങള്‍ സംഭവ സ്ഥലത്ത് എത്തുന്നതും വിഡിയോയില്‍ കാണാം. 

മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവന്നതോടെ ഈ ദൃശ്യങ്ങള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. മെയ് മാസം 18-ാം തീയതിയാണ് തലശ്ശേരിക്ക് സമീപം വെച്ച് നസീര്‍ ആക്രമിത്തപ്പെടുന്നത്. കേസില്‍ അ#്ചുപേരെയാണ് പൊലീസ് പിടികൂടിയത്. 11 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. 

തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ ആണെന്നാണ് നസീര്‍ ആരോപിച്ചത്. മണ്ഡലത്തിലെ ചില അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവന്നതിലെ വ്യക്തിപരമായ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നും നസീര്‍ പറയുന്നു. പൊലീസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ല. ആക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും നസീര്‍ ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎം വീണ്ടും പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍, പാര്‍ട്ടിതല അന്വേഷണവും സിപിഎം ആരംഭിച്ചിട്ടുണ്ട്.  സംസ്ഥാന സമിതി അംഗം ടി വി രാജേഷ് എംഎല്‍എ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രന്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ് തെളിവെടുക്കുന്നത്. 

തലശേരിയിലെ ഇരുപതോളം പാര്‍ട്ടി അംഗങ്ങളെ ഇന്നലെ ജില്ല കമ്മറ്റി ഓഫിസില്‍ വിളിച്ചു വരുത്തി തെളിവെടുത്തു. ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് നേതാക്കളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയില്‍ നിന്നടക്കം മൊഴി എടുത്തേക്കും. അതിനിടെ, കേസ് അന്വേഷിക്കുന്ന സി.ഐ വി.കെ.വിശ്വംഭരനേയും എസ്.ഐ ഹരീഷിനെയും സ്ഥലം മാറ്റിയതും വിമര്‍ശന വിധേയമായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com