കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം, അപകടം പുലര്‍ച്ചെ രണ്ട് മണിയോടെ

അഞ്ച് യൂണിറ്റില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ പൂര്‍ണമായും അണച്ചു
കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം, അപകടം പുലര്‍ച്ചെ രണ്ട് മണിയോടെ

കൊല്ലം: കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം. ദേശീയ പാതയ്ക്ക് അരികിലുള്ള ഷോപ്പിങ കോംപ്ലക്‌സിനാണ് തീപിടിച്ചത്. സമീപത്തെ മറ്റൊരു കടയിലേക്കും തീ പടര്‍ന്നു. ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിലെ ഫാന്‍സി സെന്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. 

സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അഞ്ച് യൂണിറ്റില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ പൂര്‍ണമായും അണച്ചു. ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. 

സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഷോപ്പിങ് കോംപ്ലക്‌സിന് സമീപം തന്നെയുള്ള എഎം ഹോസ്പിറ്റലിലേക്ക് തീ വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് ഫയര്‍ഫോഴ്‌സ് സംഘം ആദ്യ സ്വീകരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com